bahrainvartha-official-logo
Search
Close this search box.

മൂന്നു മാസത്തിനിടെ ബഹ്റൈനിൽ റിപ്പോര്‍ട്ട് ചെയ്തത് 67,581 സൈബർ ഫിഷിംഗ് ആക്രമണങ്ങൾ; ഹാക്കിംഗിനെ നേരിടാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്!

internet

മനാമ: ബഹ്റൈനില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ  67,581 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈബര്‍ സുരക്ഷ സ്ഥാപനമായ ‘കാസ്പെര്‍സ്‌കി'(Kaspersky)യെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ഡെയിലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘കാസ്പെര്‍സ്‌കി’യുടെ വിശകലനത്തില്‍ സൈബര്‍ ആക്രമണങ്ങളുടെ തോത് വര്‍ദ്ധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ പുതിയ രീതിയിലുള്ള തന്ത്രങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും സ്ഥാപനം പറയുന്നു. ജോലി സമ്പന്ധമായ എച്ച്ആര്‍ ഇ-മെയിലുകളായും ഡെലിവറി നോട്ടിഫിക്കേഷനായും സൈബര്‍ ആക്രമണങ്ങള്‍ നടക്കാം എന്നാണ് വിശകലനം വ്യക്തമാക്കുന്നത്.

ഹാക്കിംഗില്‍ (ഫിഷിംഗില്‍) നിന്ന് രക്ഷപ്പെടാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

  • ആരേലും നല്‍കുന്ന സ്പാം ലിങ്കുകളില്‍ ഇമെയില്‍ ഐഡിയോ മറ്റു പാസ് വേഡുകളോ എന്റര്‍ ചെയ്യാതിരിക്കുക.
  • സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം തന്നെ Two factor Authentication എന്ന അതിക സുരക്ഷ നല്‍കുക.
  • ബാങ്ക് ഇടപാടുകള്‍ നടത്തുന്ന വെബ്‌സൈറ്റിന്റെ പൂര്‍ണമായ പേര് സ്വയം ടൈപ്പ് ചെയ്തു ഉപയോഗിക്കാന്‍ ശ്രമിക്കുക. (സെർച്ച് എഞ്ചിനുകൾ നൽകുന്ന റിസൾട്ടുകൾ വഴി കയറാതിരിക്കുക.
  • വിശ്വസയോഗ്യമല്ലാത്ത മൊബൈല്‍ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ ശ്രദ്ധിക്കുക.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!