bahrainvartha-official-logo
Search
Close this search box.

ബഹ്റൈന്‍ മലയാളി നഴ്‌സ് നാട്ടില്‍ നിര്യാതയായി

obit

മനാമ: ബഹ്റൈന്‍ മലയാളി നഴ്‌സ് നാട്ടില്‍ നിര്യാതയായി. ആലപ്പുഴ, ചെങ്ങന്നൂര്‍ വെണ്മണി സ്വദേശിയായ ഭവ്യയാണ് മരണപ്പെട്ടത്. 34 വയസായിരുന്നു. ഹമദ് ടൗണിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ഭവ്യ ഏറെ നാളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടിലെത്തി ചികിത്സ പൂര്‍ത്തായാക്കിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ബഹ്‌റൈനില്‍ തിരികെയെത്തി.

എന്നാല്‍ ഒന്നര മാസം മുന്‍പ് ആരോഗ്യനില വഷളയാതിനെ തുടര്‍ന്ന് വീണ്ടും നാട്ടില്‍ തിരികെയെത്തി. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വെച്ചു ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ്: മനോജ്, മകള്‍: തീര്‍ത്ഥ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!