bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന കേസുകള്‍ 60000 കടന്നു, 24 മണിക്കൂറിനിടെ 933 പേര്‍ മരണപ്പെട്ടു

COVID IN INDIA

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന കേസുകള്‍ 60000 കടന്നു. 62,538 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,88,612 ലക്ഷമായി. അമേരിക്കക്കും ബ്രസീലിനും ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ 20 ലക്ഷം കടന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 61,537 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് 20,88,612 ലക്ഷത്തിലേക്ക് രോഗബാധിതരുടെ എണ്ണം ഉയര്‍ന്നത്. വൈറസ് ബാധതരില്‍ ദിനം പ്രതി രാജ്യത്ത് വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടാകുന്നത്. തുടര്‍ച്ചയായി നാലാം ദിവസമാണ് ഇന്ത്യ പ്രതിദിന രോഗബാധയില്‍ അമേരിക്കയെയും ബ്രസീലിനെയും പിന്നിലാക്കിയത്. 933 പേരാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ 42,518 ആയി മരണനിരക്ക് ഉയര്‍ന്നു.

മഹാരാഷ്ട്ര (4.9 ലക്ഷം), തമിഴ്നാട് (2.85 ലക്ഷം), ആന്ധ്രാപ്രദേശ് (2.06 ലക്ഷം), കര്‍ണ്ണാടക (1.64 ലക്ഷം) ഡല്‍ഹി (1.42 ലക്ഷം), ഉത്തര്‍പ്രദേശ് (1.13 ലക്ഷം), പശ്ചിമ ബംഗാള്‍ (89.66) തെലെങ്കാനാ (77,513), ബിഹാര്‍ (71,304), ഗുജറാത്ത് (68,000) എന്നീ സംസ്ഥാനങ്ങളിലാണണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ളത്. 6,19,088 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 14,27,006 പേര്‍ രോഗമുക്തരായി. 67.98 നിലവില്‍ ഇന്ത്യയിലെ രോഗമുക്തി നിരക്ക്.

അതേസമയം കേരളത്തില്‍ ഇന്നലെ 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 289 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 149 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!