bahrainvartha-official-logo
Search
Close this search box.

ജനസംഖ്യയുടെ 50ശതമാനം പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി ബഹ്‌റൈന്‍

covid1

മനാമ: ആകെ ജനസംഖ്യയുടെ 50ശതമാനം പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി ബഹ്‌റൈന്‍. ആഗോള തലത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു രാജ്യം ജനസംഖ്യയുടെ 50ശതമാനത്തിന് തുല്യമായി കോവിഡ് പരിശോധനകള്‍ നടത്തുന്നത്. ഒരു മില്യണിലധികം ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്‌റൈനൊപ്പം യു.എ.ഇയും സമാന നേട്ടം കൈവരിച്ചിട്ടുണ്ട്.

ഇതുവരെ 867,534 പേരെയാണ് ബഹ്‌റൈന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. ഇത് ജനസംഖ്യയുടെ 50.3ശതമാനത്തോളം വരും. യു.എന്‍ കണക്കുകള്‍ പ്രകാരം 1,706,181 ആണ് ബഹ്‌റൈന്റെ ജനസംഖ്യ. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2783 പേര്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 40 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

രാജ്യത്ത് ഇതുവരെ 39578 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 155 പേര്‍ വൈറസ് ബാധിച്ച് മരണപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!