bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം കവിഞ്ഞു; 24 മണിക്കൂറില്‍ 52509 പുതിയ കേസുകള്‍

covid in kerala

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ നാല് ദിവസമായി പ്രതിദിന രോഗബാധിതരുടെ എണ്ണം അരലക്ഷത്തിലേറെയാണ്. ഇന്നലെ മാത്രം 52,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 19,08,54 ആയി ഉയര്‍ന്നു. 857 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 39,795 പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങിയത്.

മരണപ്പെട്ടവരില്‍ 50 ശതമാനം 60 വയസിന് മുകളില്‍ പ്രായമുള്ളവരും, 37 ശതമാനം 40തിനും 60തിനും ഇടയില്‍ പ്രായമുള്ളവരുമാണ്. അതേസമയം രാജ്യത്ത് ഇതുവരെ 12,82,215 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 66.30 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൂടുതല്‍ കോവിഡ് കേസുകളും റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 4,57,956 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,42,458 പേര്‍ ചികിത്സയിലാണ്. 2,99,356 പേര്‍ രോഗമുക്തി നേടി. 16,142 പേര്‍ മരണത്തിന് കീഴടങ്ങി. തമിഴ്‌നാട്ടില്‍ 2,68,285 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. ഇതില്‍ 2,08,784 പേര്‍ രോഗമുക്തി നേടി. 55,152 പേര്‍ ചികിത്സയിലാണ്. 4349 പേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍ 79,104 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുകയാണ്. ഇതിനകം 1,76,333 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 95,625 പേര്‍ രോഗമുക്തി നേടി. 1604 പേര്‍ മരണത്തിന് കീഴടങ്ങി. ഇനി വരുന്ന ദിവസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കുമെന്നാണ് വിദഗദ്ധര്‍ നല്‍കുന്ന സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!