bahrainvartha-official-logo
Search
Close this search box.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

pranab mukharji

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രത്യക പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ കൊവിഡ് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഫലം പോസിറ്റീവായി.

ഒരാഴ്ച്ചക്കിടയിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ രണ്ട് ക്യാബിനെറ്റ് മന്ത്രിമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ നിലവിൽ 22 ലക്ഷത്തിലേറെ പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!