bahrainvartha-official-logo
Search
Close this search box.

ഹജ്ജിന്‍റെ വിജയകരമായ നടത്തിപ്പ്; സൗദിക്ക് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം

HAJJ

റിയാദ്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും സുരക്ഷിതമായി ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ സൗദി അറേബ്യ സ്വീകരിച്ച സുരക്ഷ നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ബലിപെരുന്നാള്‍ ആശംസ സന്ദേശത്തിലാണ് ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്റോസ് ഗിബ്റിസോസ് ഇത് പരാമര്‍ശിച്ചത്. എല്ലാ മുസ്ലീംങ്ങള്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം പുതിയ സ്ഥിഗതികളുമായി പൊരുത്തപ്പെടാന്‍ രാജ്യങ്ങള്‍ക്ക് ചെയ്യാവുന്നതും സ്വീകരിക്കേണ്ടതുമായ നടപടികളുടെ മാതൃകാപരവുമായ തെളിവാണ് സൗദി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. അത്തരം നടപടികള്‍ സ്വീകരിക്കുക എന്നത് എളുപ്പമല്ലെങ്കിലും സാധ്യമാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോവിഡ് എന്ന മഹാമാരിക്കൊപ്പം ജീവിക്കാന്‍ നാം എല്ലാം പഠിക്കണമെന്നും പകര്‍ച്ചവ്യാധി വന്നതു കൊണ്ട് ജീവിതം അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ആരോഗ്യകരമായ ജീവിതം പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. നേരത്തെ ഹജ്ജിന്റെ നടത്തിപ്പില്‍ സൗദിയുടെ സൂക്ഷ്മമായ ഇടപെടലിനെയും ജാഗ്രതയെയും പ്രശംസിച്ച് ബഹ്‌റൈന്‍ ഭരാണാധികാരികളും രംഗത്ത് വന്നിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!