bahrainvartha-official-logo
Search
Close this search box.

അല്ലാഹുവിൽ സർവവും സമർപ്പിച്ചു മഹാമാരിയെ മറികടക്കാൻ ശ്രമിക്കുക; ഡോ.എം കെ മുനീർ

IMG-20200805-WA0047

മനാമ: ത്യാഗ സമ്പൂർണ്ണമായ ഓർമ്മകളുമായി എല്ലാ വർഷവും നമ്മിലേക്ക്‌ കടന്നു വരുന്ന ബലി പെരുന്നാൾ ഈ പ്രാവശ്യം മഹാമാരിയുടെ നീറുന്ന ദിന രാത്രങ്ങൾക്കിടയിലാണെങ്കിലും അല്ലാഹുവിൽ സർവവും സമർപ്പിച്ചു കൊണ്ട് മഹാമാരിയെ മറികടക്കാൻ ശ്രമിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പറഞ്ഞു.

ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഈദ് സംഘമം സൂമിൽ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്തെ ബഹ്‌റൈൻ കെഎംസിസി യുടെ പ്രവർത്തനത്തെ അദ്ദേഹം പ്രകീർത്തിച്ചു. പ്രവാസ ജീവിതത്തിനിടയിൽ നാളെയ്ക്കുള്ള കരുതൽ ഓരോ കെഎംസിസി പ്രവർത്തകനും ഉണ്ടാകണമെന്ന് അദ്ദേഹം കെഎംസിസി പ്രവർത്തകരെ ഓർമ്മിപ്പിച്ചു. മുൻകാല പ്രവർത്തകരായ സി കെ അബ്ദുൽ റഹിമാൻ, എസ് വി ജലീൽ എന്നിവരുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ അദ്ദേഹം സ്മരിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ ശരീഫ് വില്യാപ്പള്ളി അധ്യക്ഷൻ ആയിരുന്നു.

പരസ്പരം ബന്ധങ്ങൾ പുതുക്കാനും, ഉള്ള ബന്ധങ്ങൾ തുടരാനും ഇതുപോലെയുള്ള ഈദ് സംഗമം കൊണ്ട് നമുക്ക് സാധിക്കണമെന്നും, ഈ അനിതര സാധാരണമായ കോവിഡ് കാലത്ത് സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും അതിനെ അതി ജയിക്കാനുള്ള കരുത്ത് നമുക്കുണ്ടാകണമെന്നും ഈദ് സന്ദേശത്തിൽ ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ പറഞ്ഞു. അർപ്പണ ബോധം ആത്മാർത്ഥത ഇതാകണം ഓരോ പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നു പ്രസിഡന്റ്‌ ഓർമ്മപ്പെടുത്തി.

അസൈനാർ കളത്തിങ്കൽ,
ഒ കെ കാസിം, എ പി ഫൈസൽ, കരീം കുളമുള്ളതിൽ, ഫൈസൽ കോട്ടപ്പള്ളി, സി കെ അബ്ദുൽ റഹ്മാൻ, എന്നിവർ ആശംസകൾ നേർന്നു.

മൻസൂർ പി വി നിയന്ത്രിച്ചു. അസീസ് പേരാമ്പ്ര, ഹസ്സൻ കോയ പൂനത്, കാസിം നൊച്ചാട്, അഷ്‌കർ വടകര ജെ പി കെ തിക്കോടി, എന്നിവർ നേതൃത്വം നൽകി.

ഇസ്ഹാഖ് വില്യാപ്പള്ളി സ്വാഗതവും അബൂബക്കർ ഹാജി മുട്ടുങ്ങൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!