bahrainvartha-official-logo
Search
Close this search box.

ഗ്രീന്‍ ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെ പാരിസ്ഥിതിക സംരക്ഷണം; സാധ്യതകള്‍ തേടി ബഹ്റൈൻ എസ്.സി.ഇയും എന്‍ഐഎച്ച്ആറും

webinar

മനാമ: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സും സുപ്രീം കൗണ്‍സില്‍ ഓഫ് എന്‍വയോണ്‍മെന്റും (എസ്.സി.ഇ) ഒരുമിച്ച് ‘ഗ്രീന്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്ക്നോജി’ എന്ന വിഷയത്തില്‍ വെര്‍ച്ച്വല്‍ വര്‍ക്കഷോപ്പ് സംഘടിപ്പിച്ചു. സര്‍ക്കാര്‍ സ്വകാര്യ മേഖല സംഘടനകളും, സര്‍വകലാശാല ഉദ്യോഗസ്ഥരും വര്‍ക്കഷോപ്പില്‍ പങ്കെടുത്തു. എസ്.സി.ഇയുടെ മേധാവിയായ മനാല്‍ അല്‍ ഇദ് ഗ്രീന്‍ കമ്മ്യൂണിക്കേഷനെ പറ്റിയും, സുസ്ഥിര വികസനത്തില്‍ അതിന്റെ പങ്കിനെ പറ്റിയും ഉള്ള പ്രബന്ധം അവതരിപ്പിച്ചു. അതോടൊപ്പം ബഹ്റൈന്റെ പരിസ്ഥിതി പരമായ നേട്ടങ്ങള്‍ക്ക് കാരണമായ എസ്.സി.ഇ സംരംഭങ്ങളുടെ വിശകലനവും നടത്തി.

വര്‍ക്ക്ഷോപ്പില്‍ യുഎന്‍ എന്‍വയോണ്‍മെന്റ് വെസ്റ്റ് ഏഷ്യ വിഭാഗത്തിന്റെ റീജിയണല്‍ കോര്‍ഡിനേറ്ററായ ഡോ. അബ്ദുല്‍ മോനിം മുഹമ്മദ് ഹസ്സന്‍ ‘പരിസ്ഥിതി സംരക്ഷണത്തിനുള്ള നിയമപരമായ അടിസ്ഥാനവും അന്താരാഷ്ട്ര സംവിധാനങ്ങളും’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. അദ്ദേഹം ആഗോളതലത്തിലെ പരിസ്ഥിതി സംബന്ധമായ കരാറുകളും വിശകലനം ചെയ്തു. രാജ്യത്ത് ഗ്രീന്‍ ഇന്‍ഫോമേഷനെപ്പറ്റി ബോധവത്കരണ നടത്തുക, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതുമാണ് വര്‍ക്ക്‌ഷോപ്പിന്റെ ഉദ്ദേശം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!