bahrainvartha-official-logo
Search
Close this search box.

രാജമല ദുരന്തം; മരണസംഖ്യ 52 ആയി, ഇനി കണ്ടെത്താനുള്ളത് 18 പേരെ

RAJAMALA LAND SLIDE

ഇടുക്കി: മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം 52 ആയി. കൂടുതല്‍ മൃതദേഹങ്ങളും പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ഇനി 18 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതില്‍ കൂടുതലും കുട്ടികളാണ്. ഉരുള്‍പ്പൊട്ടലില്‍ ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളും കനത്ത മഴയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. എങ്കിലും ദുരന്തമുഖത്ത് അഞ്ചാം ദിവസവും തിരച്ചില്‍ തുടരുന്നു. നിലവില്‍ ഡ്രോണ്‍ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്.

കേരളത്തില്‍ കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏത് രീതിയില്‍ തുടരണം എന്ന് തീരുമാനിക്കാന്‍ ഇടുക്കി കോട്ടയം ജില്ലാ കളക്ടര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും ഇന്ന് ഉച്ചക്ക് അവലോകന യോഗം ചേരും. അപകടം സംഭവിച്ചിട്ട് അഞ്ച് ദിവസം ആയതിനാല്‍ കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്. അതിനാല്‍ ഡിഎന്‍എ പരിശോധനയടക്കം നടത്താനുള്ള തീരുമാനത്തിലേക്കും എത്തിയേക്കുമെന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!