bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്നലെ 11438 പേരിൽ നടത്തിയ പരിശോധനയിൽ 713 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 676 പേർക്ക് രോഗമുക്തി

received_656610275279691

മനാമ: ബഹ്റൈനിൽ 713 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. സെപ്റ്റംബർ 21 ന് 24 മണിക്കൂറിനിടെ 11438 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 146 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 563 പേർക്ക് സമ്പർക്കങ്ങളിലൂടെയും 4 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

അതേ സമയം 676 പേർ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 58626 ആയി. 6902 പേരാണ് ആകെ നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 52 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട മൂന്ന് സ്വദേശി പൗരന്മാരടക്കം 224 പേരാണ് ആകെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ ആകെ 1344713 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. വരുന്ന രണ്ടാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും ഒഴിവാക്കണമെന്നും കർശന നിർദ്ദേശമുണ്ട്. കോസ് വേ വഴി ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും പി സി ആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!