bahrainvartha-official-logo
Search
Close this search box.

എയര്‍ ഇന്ത്യ ബഹ്‌റൈനിലേക്ക് ഒക്ടോബറില്‍ നടത്തുന്ന ബബ്ള്‍ സര്‍വീസുകളുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു; സർവീസുകൾ മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിൽ നിന്ന്

air india1

മനാമ: എയര്‍ ഇന്ത്യ ബഹ്‌റൈനിലേക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ 24 വരെ നടത്തുന്ന ബബ്ള്‍ സര്‍വീസുകളുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു. കേരളത്തില്‍ നിന്ന് സര്‍വീസുകളൊന്നും തന്നെയില്ല. മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നായിരിക്കും മുഴുവന്‍ സര്‍വീസുകളും. ഒക്ടോബര്‍ 1,8,15,22 തിയതികളില്‍ മുംബൈ, ഒക്ടോബര്‍ 2,9,16,23 ഹൈദരാബാദ്, ഒക്ടോബര്‍ 4,18 ചെന്നൈ, ഒക്ടോബര്‍9,16,23 ഡല്‍ഹി, ഒക്ടോബർ 11 ബാംഗ്ലൂർ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും ‘ബിഅവയര്‍’ (BeAware) മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം(സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ മാത്രം). കാലാവധി കഴിയാത്ത നിയമാനുശ്രുതമായ ബഹ്‌റൈനി വിസ കൈയ്യിലുവര്‍ക്ക് മാത്രമായിരിക്കും യാത്രയ്ക്ക് അനുമതി. ബഹ്‌റൈനി പൗരന്മാര്‍ക്കും സര്‍വീസ് ഉപയോഗപ്പെടുത്താം.

ബഹ്‌റൈനിലെത്തിയാല്‍ രണ്ട് കോവിഡ് പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ആദ്യ പരിശോധന വിമാനത്താവളത്തില്‍ വെച്ചും രണ്ടാമത്തെ പരിശോധന പത്ത് ദിവസങ്ങള്‍ക്ക് ശേഷവും. ഇതിനായി 60 ദിനാറാണ് ചിലവ്. ഇത് യാത്രക്കാര്‍ വഹിക്കണം. മറ്റു ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യസുരക്ഷാ നടപടിക്രമങ്ങളും യാത്രക്കാര്‍ പൂര്‍ത്തിയാക്കണം. നിലവില്‍ എയര്‍ഇന്ത്യ മാത്രമാണ് ഷെഡ്യൂള്‍ പുറത്തുവിട്ടിരിക്കുന്നത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഗൾഫ് എയർ ഷെഡ്യൂളുകള്‍ ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!