bahrainvartha-official-logo
Search
Close this search box.

അശൂറ ദിനത്തിന് ശേഷം ബഹ്‌റൈനില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ്

COVID

മനാമ: ആശൂറ ദിനത്തിന് ശേഷം ബഹ്റൈനില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായെന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ്. കഴിഞ്ഞ രണ്ട് ആഴ്ച്ചയില്‍ കേസുകളില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന രോഗബാധ നിരക്ക് 750ലെത്തി നില്‍ക്കുകയാണ്. ഇതിന് കാരണം ആശൂറ ആഘോഷത്തില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വന്ന വീഴ്ച്ചയാണെന്നും ടാസ്‌ക് ഫോഴ്സ് ചൂണ്ടിക്കാണിച്ചു.

ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. വ്യക്തികളുടെയും, കൂടൂംബങ്ങളുടെയും, സമൂഹത്തിന്റെയും സൂരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും ജാഗരൂകരാകണം. രോഗവ്യാപനം തടയുകയും അതുമൂലം രോഗബാധ നിരക്കില്‍ കുറവ് വരുത്തുക എന്നതാണ് പ്രതിരോധ നടപടികളുടെ പ്രധാന ഉദ്ദേശം എന്നും മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം കൂറയ്ക്കുന്നതിനായ് ദിനരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും, സന്നദ്ധപ്രവര്‍ത്തകരുടെയും പ്രയത്നങ്ങള്‍ പോലെ സമൂഹത്തെ സംരക്ഷിക്കുകയെന്നത് ദേശീയ കടമയാണെന്നും ടാസ്‌ക് ഫോഴ്സ് ഓര്‍മ്മപ്പെടുത്തി.

ആശൂറ അവധി ദിവസങ്ങളില്‍ സാമൂഹികവും മതപരവുമായ ഒത്തുചേരലുകള്‍ വര്‍ദ്ധിച്ചതുമൂലമാണ് കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ കൊവിഡ് ബാധിച്ച ബഹ്റൈന്‍ പൗരന്‍മാരുടെ എണ്ണം ഈദുല്‍ ഫിത്തര്‍ അവധികളിലേക്കാള്‍ ഇരട്ടിയിലധികമാണെന്ന് ടാസ്‌ക് ഫോഴ്സ് വ്യക്തമാക്കുന്നു. നേരത്തെ ഈദുല്‍ ഫിത്തര്‍ അവധിക്ക് രണ്ടാഴ്ച്ച കഴിഞ്ഞ് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ 5568 ആയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!