bahrainvartha-official-logo
Search
Close this search box.

കിംഗ് ഫഹദ് കോസ് വേ വഴി ബഹ്റൈനിൽ എത്തുന്നവര്‍ പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങള്‍

info causway

മനാമ: കിംഗ് ഫഹദ് കോസ് വേ വഴി ബഹ്‌റൈനിലെത്തുന്നവര്‍ പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങള്‍ പുറത്തുവിട്ടു. കോവിഡ് പരിശോധനയുള്‍പ്പെടെ അഞ്ച് നടപടികളാണ് പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്നത്.

1. നിര്‍ബന്ധമായും കോവിഡ്-19 പരിശോധനയ്ക്ക് വിധേയമാകണം. കോസ് വേയില്‍ ഇതിന് സജ്ജീകരണങ്ങളുണ്ടാവും. 60 ബഹ്‌റൈന്‍ ദിനാറാണ് ചിലവ്.

2. ബി അവയേര്‍(BeAware Bahrain) ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യണം.

3. കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് നെഗറ്റീവ് ആവുന്നത് വരെ സെല്‍ഫ് ഐസോലേഷനില്‍ കഴിയണം.

4. കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയാല്‍ ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് പിന്നീടുള്ള നടപടിക്രമങ്ങള്‍ അറിയിക്കുന്നതായിരിക്കും.

5. കോവിഡ് പരിശോധനാ ഫലം പോസീറ്റീവായാല്‍ സെല്‍ഫ് ഐസോലേഷന്‍ തുടരണം.

കോസ് വേയില്‍ എത്തിച്ചേരുന്നതിന് 72 മണിക്കൂര്‍ മുന്‍പ് പുര്‍ത്തിയാക്കിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ ഇത് ബി അവയര്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്താവുന്നതാണ്. അത്തരക്കാര്‍ മേല്‍പ്പറഞ്ഞ നടപടിക്രമങ്ങളിലൂടെ പോകണമെന്നില്ല.

ബഹ്‌റൈനിലെത്തുന്ന എല്ലാവരും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!