bahrainvartha-official-logo
Search
Close this search box.

കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ നിര്യാണം; ബഹ്റൈനില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

WhatsApp Image 2020-09-30 at 12.27.17 PM

മനാമ: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബഹ്റൈനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. അനുശോചനത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നിര്‍ദ്ദേശിച്ചതനുസരിച്ച് റോയല്‍ കോര്‍ട്ട് അമീറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യ സേവനത്തിനായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെ എന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിനും, കുവൈത്തിലെ ജനങ്ങള്‍ക്കും സന്ദേശത്തിലൂടെ അനുശോചനം അറിയിച്ചിരുന്നു.

അറബ്, ഇസ്ലാമിക് ലോകത്തിന് നഷ്ടമായത് ജ്ഞാനിയായ നേതാവിനെയെന്നാണ് ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കിയത്. കുവൈറ്റിന്റെ പുരോഗതിയുടെ ഓരോ പടവുകളിലും കൈയ്യൊപ്പ് ചാര്‍ത്തിയ ഭരണാധികാരിയായിരുന്നു അമീറെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ അല്അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ കുവൈറ്റിന്റെ സാരഥിയായി അധികാരമേറ്റത്. കുറച്ചുകാലമായി അമീറിന് അനാരോഗ്യമുണ്ടായിരുന്നു, ചികിത്സയ്ക്കായി പതിവായി വിദേശയാത്ര നടത്തിയിരുന്നു. ഈ മാസം ആദ്യം, യുഎസില്‍ നിന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തിയതായിരുന്നു. എങ്കിലും ആരോഗ്യനില പൂര്‍ണമായും വീണ്ടേടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!