bahrainvartha-official-logo
Search
Close this search box.

വിനോദ സഞ്ചാര മേഖലയില്‍ സൗഹൃദം സ്ഥാപിക്കാനൊരുങ്ങി ബഹ്‌റൈനും ഇസ്രായേലും

Bahraini-Israeli tourism

മനാമ: വിനോദ സഞ്ചാര മേഖലയില്‍ സൗഹൃദം സ്ഥാപിക്കാനൊരുങ്ങി ബഹ്‌റൈനും ഇസ്രായേലും. ഇക്കാര്യം സംബന്ധിച്ച് ബഹ്‌റൈന്‍ ടൂറിസം മന്ത്രി സയിദ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ ടൂറിസം മന്ത്രി അസഫ് സാമിറും ടെലഫോണ്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ടൂറിസം മേഖലയില്‍ സഹകരണം സാധ്യമാക്കുന്ന സംബന്ധിച്ച കാര്യങ്ങളായിരുന്ന പ്രധാന ചര്‍ച്ച. ഇസ്രായേലുമായി ബഹ്‌റൈന്‍ ഒപ്പിട്ട സമാധാന കരാറിന് പിന്നാലെയാണ് കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ തീരുമാനമായിരിക്കുന്നത്.

ഇരു രാജ്യങ്ങളുടെയും ടൂറിസം മേഖലകളെ ശക്തിപ്പെടുത്താന്‍ ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നാണ് സൂചന. ബഹ്‌റൈന്റെ വിനോദ സഞ്ചാര മേഖലയെ ശക്തമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് നേരത്തെ മന്ത്രി സയിദ് ബിന്‍ റാഷിദ് അല്‍ സയാനി വ്യക്തമാക്കിയിരുന്നു. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കാനും ബഹ്‌റൈന്‍ തീരുമാനിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!