bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 55 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 75083 പുതിയ കേസുകള്‍, 1053 മരണം

COVID

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 75083 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗികളുടെ എണ്ണം 55,62,663 ആയി ഉയര്‍ന്നത്. രാജ്യത്ത് ഇന്നലെ മാത്രം 1053 പേര്‍ മരണപ്പെട്ടതോടെ ഔദ്യോഗിക കോവിഡ് മരണസംഖ്യ 88,935 ആയി. നിലവില്‍ 975861 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 80.86 ശതമാനയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി 90,000തിന് മുകളിലായിരുന്നു പ്രതിദിന രോഗമുക്തരുടെ എണ്ണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇന്ത്യയില്‍ ആറ് ദിവസത്തിന് ശേഷമാണ് പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 90,000ന് താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്തെ പ്രതിദിന സാംപിള്‍ പരിശോധനയില്‍ ഇന്നലെ വലിയ കുറവുണ്ടായെന്നാണ് ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാലായിരിക്കാം രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായത്. രാജ്യത്തെ കൊവിഡ് കേന്ദ്രമായ മഹാരാഷ്ട്രയില്‍ ഇന്നലെ 15,738 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്ര 6235, കര്‍ണാടകം 7339, തമിഴ്നാട് 5344 ഉത്തര്‍ പ്രദേശ് 4703 എന്നിങ്ങനെയാണ് രോഗികളേറ്റവും കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന. ഡല്‍ഹിയില്‍ ഇന്നലെ 2548 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മധ്യ പ്രദേശില്‍ 2,525 പേരും ഹരിയാനയില്‍ 1818 പേരും രോഗം ബാധിതരായി. രാജസ്ഥാനിലും ത്സാര്‍ഖണ്ടിലും ആയിരത്തിന് മുകളിലായിരുന്നു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം കേരളത്തില്‍ ഇന്നലെ 2910 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3022 പേര്‍ സംസ്ഥാനത്ത് രോഗമുക്തരായി. 18 പേര്‍ കൂടി മരണപ്പെട്ടതോടെ കോവിഡ് മരണസംഖ്യ 553 ആയി ഉയര്‍ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!