bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ അരക്കോടി കവിഞ്ഞ് കൊവിഡ് ബാധിതര്‍; മരണം 80,000 കടന്നു

COVID

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം അരക്കോടി കവിഞ്ഞു. ഒരു ദിവസം 90,123 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 50,20,360 ആയി ഉയര്‍ന്നത്. മരണനിരക്ക് 80,000 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 1,290 പേര്‍ ഇന്നലെ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 82,066 ആയി ഉയര്‍ന്നു. 39,42,361 പേര്‍ക്ക് രോഗം ഭേദമാവുകയും 9,95,933 പേര്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുകയും ചെയ്യുന്നു.

രാജ്യത്ത് നിര്‍ത്തിവെച്ച കൊവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ഡോ. വി.ജി സൊമാനിയാണ് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് വാക്സിന്റെ ക്ലിനിക്കല്‍ പരിശോധന വീണ്ടും ആരംഭിക്കാന്‍ ആവശ്യപ്പെട്ടത്. അതേസമയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 2,92,174 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കര്‍ണ്ണാടക 98,555, ആന്ധ്രാപ്രദേശ് 92,353, ഉത്തര്‍പ്രദേശ് 67,335, ഡല്‍ഹി 29,787 എന്നിങ്ങനെയാണ് ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം. ഇന്നലെ വരെ 5,94,29,115 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഇതില്‍ ഇന്നലെ പരിശോധിച്ച 11,16,842 സാംപിളുകളും ഉള്‍പ്പെടുന്നു.

അതേസമയം കേരളത്തില്‍ ഇന്നലെ 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്നലെ 12 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 466 ആയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!