bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു; കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു, 24 മണിക്കൂറില്‍ 97,894 കേസുകള്‍

covid in india

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. ഒരൊറ്റ ദിവസം 97,894 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 51,18,254 ആയി ഉയര്‍ന്നത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 1,132 പേര്‍ ഇന്നലെ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 83,198 ആയി ഉയര്‍ന്നു. 40,25,080 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 10,09,976 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് ഇതുവരെ 6,05,65,728 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി എന്ന് ഐസിഎംആര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,36,613 സാംപിളുകള്‍ രാജ്യത്ത് പരിശോധിച്ചു. ഡല്‍ഹിയില്‍ ഇന്നലെ 4473 പേര്‍ രോഗബാധിതരായി. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണിത്. ഇതോടെ തലസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 2.3 ലക്ഷം കടന്നു. ഇന്ത്യയിലെ പ്രധാന കൊവിഡ് കേന്ദ്രമായ മഹാരാഷ്ട്രയില്‍ 23,365 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. 11,21,221 ആണ് സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം.

അതേസമയം കേരളത്തില്‍ ഇന്നലെ 3830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 പേര്‍ സംസ്ഥാനത്ത് ഇന്നലെ മരണപ്പെട്ടതോടെ മരണസംഖ്യ 480 ആയി ഉയര്‍ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!