bahrainvartha-official-logo
Search
Close this search box.

42 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

received_3237228269731423

മനാമ: 42 വർഷക്കാലം ബഹ്​റൈൻ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെത്തുടർന്ന്​ നാട്ടിൽ നിര്യാതനായി. കണ്ണൂർ വളപട്ടണം സ്വദേശി പി.എം ഷഹീദ്​ (67) ആണ്​ മരിച്ചത്​. രണ്ടാഴ്​ച മുൻപായിരുന്നു ഇദ്ദേഹം നാട്ടിലേക്ക്​ മടങ്ങിയത്. തുടർന്ന് കണ്ണൂർ ധർമ്മശാലയിലെ ഹോട്ടലിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. ക്വാറൻറീൻ പൂർത്തിയാക്കി വെള്ളിയാഴ്​ച രാവിലെ വളപട്ടണത്തെ വീട്ടിൽ എത്തി വൈകിട്ട് വീട്ടുകാർക്കൊപ്പം ഇരിക്കു​മ്പോൾ കുഴഞ്ഞുവീണ്​ മരണം സംഭവിക്കുകയായിരുന്നു.

ബഹ്റൈനിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനിൽ ജീവനക്കാരനായിരുന്നു. 60 ആം വയസിൽ വിരമിക്കൽ പ്രായം ആയെങ്കിലും ഷഹീദിനോടുള്ള താൽപര്യം കാരണം തുടർന്നും ജോലിയിൽ നിലനിർത്തുകയായിരുന്നു. 2014ൽ മികച്ച ജീവനക്കാരനുള്ള പുരസ്​കാരം ശൈഖ്​ നാസർ ബിൻ ഹമദ്​ അൽ ഖലീഫയിൽനിന്ന്​ ഏറ്റുവാങ്ങിയ വ്യക്തിത്വമായിരുന്നു ഷഹീദ്. കുടുംബം നാട്ടിലാണ്.

ഭാര്യ: റസിയ, മക്കൾ: നജിത, നാസിയ, നബീൽ
സഹോദരങ്ങൾ: പി.എം ഇബ്രാഹിം, പി.എം മുഹമ്മദ്​ റാഫി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!