bahrainvartha-official-logo
Search
Close this search box.

ദേശീയ ദിനത്തില്‍ സൗദി രാജാവിനും കീരിടീവകാശിക്കും അഭിനന്ദനങ്ങളറിയിച്ച് ബഹ്‌റൈന്‍ ഭരാണാധികാരികള്‍

saudi king and hrh king

മനാമ: സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദിനും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദിനും അഭിനന്ദനങ്ങള്‍ അറിയിച്ച് ബഹ്‌റൈന്‍ ഭരണാധികാരികള്‍. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ എന്നിവരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്.

നാളെ സെപംറ്റംബര്‍ 23നാണ് സൗദി അറേബ്യ ദേശീയ ദിനമാഘോഷിക്കുന്നത്.സൗദിക്ക് സമൃദ്ധിയും ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ആരോഗ്യപൂര്‍ണമായ ദീര്‍ഘായുസും ഉണ്ടാവട്ടെയെന്ന് രാജാവും പ്രധാനമന്ത്രി ആശംസിച്ചു. ജിസിസി രാജ്യങ്ങളില്‍ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന രണ്ട് രാജ്യങ്ങളാണ് ബഹ്‌റൈനും സൗദയും. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന കിംഗ് വഹദ് കോസ് വേ വീണ്ടും തുറന്നിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!