bahrainvartha-official-logo
Search
Close this search box.

ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഐസിആര്‍എഫ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

quiz

മനാമ: മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മദിന വാര്‍ഷികത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) മഹാത്മാ ഗാന്ധിയുടെ ജീവിതം, തത്ത്വചിന്ത, കൃതികള്‍, തത്ത്വങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു ക്വിസ് സംഘടിപ്പിക്കുന്നു. ”ബാപ്പു ദ സ്പാര്‍ക്കിള്‍” എന്ന ക്വിസ് ഓണ്‍ലൈനില്‍ ആയിരിക്കും നടത്തുക. ക്വിസില്‍ ആര്‍ക്കും പങ്കെടുക്കാം.

ക്വിസിന്റെ പ്രാഥമിക റൗണ്ട് 2020 സെപ്റ്റംബര്‍ 30ന് രാത്രി 7.30ന് നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യൂ പോസ്റ്റീവിന്‍റെ യൂടൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്ത ശേഷം മാതൃക വിഡിയോകള്‍ കണ്ട് പരിശീലിക്കുക.

ക്വിസിന്റെ അവസാന റൗണ്ട് 2020 ഒക്ടോബര്‍ 3ന് രാത്രി 7.30ന് നടക്കും. ഇംഗ്ലീഷ് ഭാഷയില്‍ നടത്തുന്ന ഈ ക്വിസ് അവതരിപ്പിക്കുന്നത് ക്വിസ് മാസ്റ്റേഴ്‌സ് അനീഷ് നിര്‍മ്മലന്‍, അജയ് നായര്‍ എന്നിവര്‍ ആണ്.ഓണ്‍ലൈന്‍ വഴി സൂം, കഹൂട്ട് എന്നീ രണ്ട് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ആയിരിക്കും ക്വിസ്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

മത്സരവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായിഐ.സി.ആര്‍.എഫ്. ബഹ്‌റൈന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുകയോ 36939596 / 39648304 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!