bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍-ഇസ്രായേല്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

modi and bahrain king

മനാമ: ബഹ്‌റൈന്‍-ഇസ്രായേല്‍-യുഎഇ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ. വെസ്റ്റ് ഏഷ്യയിലെ സമാധാന ശ്രമങ്ങളെ എന്നും പിന്തുണച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. ബഹ്‌റൈന്‍-ഇസ്രായേല്‍-യുഎഇ ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടിയെ സ്വാഗതം ചെയ്യുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. പാലസ്തീനിന് നല്‍കി വരുന്ന പിന്തുണ തുടരുമെന്നും ശ്രീവാസ്തവ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയെ കൂടാതെ നിരവധി ലോക രാജ്യങ്ങളും നേതാക്കളും കരാറിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. സമാധാനവും അഭിവൃദ്ധിയും നിറഞ്ഞ ഒരു മധ്യപൂര്‍വ ദേശത്തേക്കുള്ള ചുവടുവെപ്പാണ് ചരിത്രപരമായ കരാറിലൂടെ സാധ്യമായതെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!