bahrainvartha-official-logo
Search
Close this search box.

പതിമൂന്നാം വാർഷിക നിറവിൽ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്; രണ്ടാം ഘട്ട ഓഫറുകൾ ഒക്ടോബർ 6 വരെ

ac1525d6-9723-4773-a54a-96ec9eff71a8

മനാമ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള രണ്ടാംഘട്ട ഓഫറുകൾക്ക് ഇന്ന് തുടക്കം. ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 13-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ആഘോഷ പരിപാടികള്‍. ഒന്നര ലക്ഷം ദിനാറിന്റെ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാര്‍ഡുകള്‍ സമ്മാനമായി നല്‍കുന്ന ഷോപ് ആന്‍ഡ് വിന്‍ ഇ റാഫിളാണ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ ഒക്ടോബര്‍ 6 വരെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ബഹ്റൈനിലെ ലുലുവിന്റെ 8 ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് 5 ദിനാറിന് ഷോപ്പിങ് നടത്തിയാല്‍ നറുക്കെടുപ്പില്‍ പങ്കാളികളാവാം.

രണ്ടാഴ്ച കൂടുമ്പോള്‍ നടക്കുന്ന നറുക്കെടുപ്പില്‍ 50, 25,10 ദിനാറുകളുടെ ലുലു ഷോപ്പിങ് കാര്‍ഡുകളും ലഭിക്കും. ഇതിന് പുറമെ ഇലക്ട്രോണിക്സ്, വൈറ്റ് ഹോം ഗുഡ്സ്, കോസ്മെറ്റിക്സ്, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവയിലും ഓഫറുകള്‍ ഉണ്ട്. ഒക്ടോബര്‍ 21ന് ശേഷം ഡിസംബര്‍ 15വരെ ഉത്സവ കാലങ്ങളിലും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായും ഷോപ് ആന്‍ഡ് വിന്‍ പ്രമോഷന്‍ തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!