bahrainvartha-official-logo
Search
Close this search box.

എംപി എന്‍.കെ പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

nk premachandran mp

ഡല്‍ഹി: എംപിയും ആര്‍എസ്പി നേതാവുമായ എന്‍.കെ പ്രേമചന്ദ്രന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെയാണ് എംപിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇന്ന് ഉച്ചയോടെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം ഇന്ന് രാവിലെ ഡല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ പങ്കെടുത്തിരുന്നു. കോവിഡ് പോസിറ്റീവായതിന് പിന്നാലെ യു.ഡി.എഫ് എംപിമാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 43 എംപിമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!