മനാമ: പടവ് കുടുംബ വേദി ഓണ്‍ലൈന്‍ ക്യാരിക്കേച്ചര്, ആര്‍ട്ട് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കാര്‍ട്ടൂണ്‍, ക്യാരിക്കേച്ചര് ഡ്രോയിങ് എന്നിവയില്‍ പ്രത്യേക ക്ലാസെടുക്കും. സെപ്തംബര്‍ 25 ബഹ്റൈന്‍ സമയം വൈകീട്ട് 5(ഇന്ത്യന്‍ സമയം 7.30pm)ന് സൂം വഴിയാകും പരിപാടി സംഘടിപ്പിക്കുക.
പ്രശസ്ത സിനിമ സംവിധായകനും നിര്‍മ്മാതാവും, അഭിനേതാവുമായ നാദിര്‍ഷ പരിപാടി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 33532669(സുനില്‍ ബാബു), മുസ്തഫ പട്ടാമ്പി (37740774), ഉമ്മര്‍ പാനായിക്കുളം (39990263) എന്നിവരുമായി ബന്ധപ്പെടുക.