bahrainvartha-official-logo
Search
Close this search box.

ബാബരി വിധി അവിശ്വസനീയം, വേദനാജനകം; പിസിഎഫ് ബഹ്റൈന്‍

BABARI MASJID

മനാമ: ബാബരി മസ്ജിദ് തകര്‍ക്കുകയും അതിന് ഗൂഢാലോചന നടത്തുകയും ചെയ്ത എല്‍.കെ അദ്വാനി അടക്കമുള്ള സംഘപരിവാര്‍ നേതാക്കളെ വിട്ടയച്ച നടപടി രാജ്യത്തിനു തന്നെ അപമാനകാരവും അവിശ്വസനീയവുമാണെന്ന് പീപ്പിള്‍ കള്‍ച്ചര്‍ ഫോറം ബഹ്റൈന്‍ നാഷണല്‍ കമ്മിറ്റി. ബാബരി മസ്ജിദ് വിഷയം കേരള പൊതു സമൂഹത്തിന്റെ ഇടയില്‍ എത്തിച്ച അബ്ദുന്നാസര്‍ മഅദനിയെ ഇല്ലായ്മ ചെയ്യാനും അദ്ദേഹത്തിന്റെ ശബ്ദത്തെ മൂടികെട്ടാനും ശ്രമിച്ച ഫാസിസ്റ്റുകള്‍ തന്നെ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനിലെങ്കിലും. പ്രതികള്‍ ആണെന്ന് വ്യക്തമായവരെ വിട്ടയച്ച നടപടി നീതി പീഠത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തീര്‍ത്തും നഷ്ട്ടപെടുകയാണെന്ന് കമ്മിറ്റി അഭിപ്രായപെട്ടു.

വൈസ് പ്രസിഡന്റ് സഫീര്‍ ഖാന്‍ കുണ്ടറ അധ്യക്ഷത വഹിച്ച യോഗത്തില്‍ രക്ഷാധികാരി റഫീഖ് പൊന്നാനി, സെക്രട്ടറി അബ്ബാസ് തളി, സാദിക്ക് ആലുവ, ഹുസൈന്‍ പൊന്നാനി, നൗഷാദ് തിരൂര്‍, ഇന്‍സാഫ് മൗലവി, ശംസുദ്ധീന്‍ തൃത്താല, ഹാരിസ് തെയ്യാല, ജാഫര്‍ തൃത്താല, നിസാര്‍ പുത്തൂര്‍, ശിഹാബ് തൊട്ടാപ്പ്, റിയാസ് കാസറഗോഡ്, മനാഫ് കളമശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!