bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് അടിയന്തിരമായി കുറക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍; കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

flight

ന്യൂഡല്‍ഹി: ബഹ്‌റൈനിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് അടിയന്തിരമായി കുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ വ്യോമയാന മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. സാധാരണ ഗതിയില്‍ 100 മുതല്‍ 130 ദിനാര്‍ നിരക്കില്‍ ലഭിക്കുന്ന വിമാന ടിക്കറ്റിനു 155 മുതല്‍ 240 ദിനാര്‍ വരെ ഈടാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടി കോവിഡിനെ തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളോടുള്ള കടുത്ത അനീതി ആയതിനാല്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് വ്യോമയാന മന്ത്രി ശ്രി. ഹര്‍ദീപ് സിങ് പുരയ്ക്കു സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപെടുന്നു.

ബഹ്‌റൈനിലേകും ഇന്ത്യയിലേക്കും യാത്ര ചെയ്യുവാനായി എയര്‍ ബബിള്‍ കരാറിലെത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രവാസി ലീഗല്‍ സെല്‍ സ്വാഗതം ചെയ്യുകയും ലോക്ക് ഡോണിനെ തുടര്‍ന്നു യാത്ര റദ്ദാക്കപ്പെട്ട് പ്രയാസമനുഭവിക്കുന്നവര്‍ക് വലിയ ആശ്വാസവുമാണ് ഈ നടപടി എന്നും നിവേദനത്തില്‍ ചൂണ്ടികാട്ടി.

നിലവില്‍ ഒരാഴ്ചയില്‍ പരമാവധി 650 യാത്രക്കാര്‍ക്കാണ് ബഹ്‌റൈനിലേക്കു യാത്ര ചെയ്യാന്‍ കഴിയുന്നത്. എന്നാല്‍ ഈ സംഖ്യ വളരെ കുറവാണെന്നും ആഴ്ച്ചയില്‍ ബഹ്‌റൈനിലേക്കു യാത്ര ചെയ്യാന്‍ സാധിക്കുന്ന സംഖ്യ അടിയന്തിരമായി കൂട്ടണമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത് എന്നിവര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!