bahrainvartha-official-logo
Search
Close this search box.

കേരളത്തില്‍ ലോക്ഡൗണിന് പിന്നാലെ ആത്മഹത്യ ചെയ്തത് 173 കുട്ടികള്‍

suicide

തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണിന് പിന്നാലെ ആത്മഹത്യ ചെയ്തത് 173 കുട്ടികള്‍. സംസ്ഥാന പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. 10നും 18നുമിടയില്‍ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരിലേറയും. പാലക്കാട്, തിരുവനന്തപുരം റൂറല്‍, മലപ്പുറം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്.

ഇന്ത്യയില്‍ ആത്മഹത്യ പ്രവണതയും മാനസികാരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാനസിക പിരിമുറുക്കമാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കും പിന്നിലെ കാരണങ്ങള്‍. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്.

മാര്‍ച്ച് 23 മുതല്‍ ഈ മാസം വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 173 പേര്‍ ആത്മഹത്യ ചെയ്തതില്‍ 154 പേരും തൂങ്ങി മരിക്കുകയായിരുന്നു. മാനസിക പിരിമുറുക്കത്തിന് പുറമെ നിസാരമായ പ്രശ്‌നങ്ങള്‍ പോലും കാരണമായി മാറുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!