bahrainvartha-official-logo
Search
Close this search box.

ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയുമായി ബഹ്‌റൈൻ – ബ്രിട്ടീഷ് സംയുക്ത ടാസ്‌ക് ഫോഴ്‌സ്; പിടിച്ചെടുത്തത് 230 ലക്ഷം ഡോളറിന്റെ മയക്കുമരുന്നുകൾ

drug

നാമ: ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയുമായി ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ടാസ്‌ക് ഫോഴ്‌സ്. അറബിക്കടല്‍ വഴി കടത്താന്‍ ശ്രമിച്ച ‘മെതാമ്‌ഫെറ്റമീന്‍’ എന്ന ലഹരി വസ്തുവാണ് പിടിച്ചെടുത്തിരിക്കുന്നത്. ആഗോള വിപണിയില്‍ ഏതാണ്ട് 23 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ‘മെതാമ്‌ഫെറ്റമീന്‍’ ചരക്ക് കപ്പലില്‍ ഒളിപ്പിച്ച നിലയില്‍ ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തിയത്.

ബ്രിട്ടീഷ് റോയല്‍ നേവിയുടെ യുദ്ധക്കപ്പലാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ചരക്ക് കപ്പലിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഓക്ടോബര്‍ 11നാണ് ടാസ്‌ക്‌ഫോഴ്‌സിന്റെ ഓപ്പറേഷന്‍ നടന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇന്നലെയാണ് പുറത്തുവിട്ടത്. 480 കിലോയോളം വരുന്ന ‘മെതാമ്‌ഫെറ്റമീന്‍’ കണ്ടെടുത്തിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ‘മെതാമ്‌ഫെറ്റമീന്‍’ ലഹരി വേട്ടയാണിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!