bahrainvartha-official-logo
Search
Close this search box.

ആണവായുധങ്ങളില്ലാത്ത മിഡില്‍ ഈസ്റ്റിന് വേണ്ടി നിലകൊള്ളുമെന്ന് ബഹ്‌റൈന്‍

un

മനാമ: ആണവായുധങ്ങളില്ലാത്ത മിഡില്‍ ഈസ്റ്റിന് വേണ്ടി നിലകൊള്ളുമെന്ന് യുഎന്നിലെ ബഹ്‌ററൈന്‍ പ്രതിനിധി ജമാല്‍ ഫയസ് അല്‍റോയി. വിനാശം വിതയ്ക്കുന്ന ആയുധങ്ങളില്ലാത്ത പ്രത്യേകിച്ച് അണുവായുധങ്ങളില്ലാത്ത മിഡില്‍ ഈസ്റ്റിന് വാര്‍ത്തെടുക്കേണ്ടത് വലിയ പ്രധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. 1995ലെ ഉടമ്പടികള്‍ നിലനിര്‍ത്തിക്കൊണ്ട് ആണവായുധങ്ങളില്ലാത്ത പ്രവശ്യയായി മിഡില്‍ ഈസ്റ്റ് മാറേണ്ടതുണ്ട്. ജമാല്‍ ഫയസ് വ്യക്തമാക്കി.

യുഎന്നിലെ ജനറല്‍ അസംബ്ലിയില്‍ നടന്ന നിരായുധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. യുറേനിയും സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നിയമത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവെച്ചു. ബഹ്‌റൈന്റെ ആണവായുധ വിരുദ്ധ നിലപാട് ആഗോള തലത്തില്‍ തന്നെ എല്ലാ രാജ്യങ്ങളും സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വളരെ വര്‍ഷങ്ങളായുള്ള ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യമാണ് ”ആഗോള ആണവ നിരായുധീകരണം കൈവരിക്കുക” എന്നത്. ആറ്റോമിക് എനര്‍ജി കമ്മീഷന്‍ രൂപീകരിക്കുവാന്‍ 1946 ല്‍ കൂടിയ ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ പ്രമേയ വിഷയമായിരുന്നു ഇത്. ആണവോര്‍ജ്ജം നിയന്ത്രിക്കുന്നതിനും ആറ്റോമിക് ആയുധങ്ങള്‍ ഇല്ലാതാക്കുന്നതിനും കൂട്ട നാശം വിതയ്ക്കുന്ന മറ്റെല്ലാ പ്രധാന ആയുധങ്ങളും നിയന്ത്രിക്കുന്നതിനും അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയെന്നതായിരുന്നു കമ്മീഷന്റെ ദൗത്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!