bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ ആശ്വാസം; പ്രതിദിന രോഗികള്‍ എണ്ണത്തില്‍ കുറവ്, 508 മരണം

Coronavirus-COVID19-India

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ ആശ്വാസം. 24 മണിക്കൂറില്‍ 43893 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട് ദിവസം മുന്‍പ് ജൂലൈയ്ക്ക് ശേഷം ഏറ്റവും കുറവ് പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 80 മില്യണിലേക്ക് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ 7,990,322 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്.

ഇന്നലെ മാത്രം 58,439 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 7,259,509 ആയി ഉയര്‍ന്നു. അതേസമയം ആകെ മരണനിരക്ക് 1.2 ലക്ഷമായി വര്‍ദ്ധിച്ചിട്ടുണ്ട്. 508 പേരാണ് ഇന്നലെ വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി അവകാശപ്പെട്ടിരുന്നു.

അതേസമയം കേരളത്തില്‍ ഇന്നലെ 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!