bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കൊവിഡ് മരണനിരക്ക് 1 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 1,069 മരണം, 79,476 പുതിയ കൊവിഡ് കേസുകള്‍

COVID

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് മരണനിരക്ക് 1 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,069 പേര്‍ കൂടി മരണപ്പെട്ടതോടെയാണ് ഔദ്യോഗിക മരണനിരക്ക് 1,00,842 ആയി ഉയര്‍ന്നത്. അതേസമയം രാജ്യത്തെ രോഗബാധിതരുടെ എണ്ണം 64,73,545 ആയി. ഇന്നലെ 79,476 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 9,44,996 പേര്‍ ചികിത്സയില്‍ കഴിയുന്നു. 54,27,707 പേര്‍ രോഗമുക്തരായി.

7,78,50,403 സാംപിളുകള്‍ രാജ്യത്ത് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഇന്നലെ പരിശോധിച്ച 11,32,675 സാംപിളുകളും ഇതില്‍ ഉള്‍പ്പെടുന്നു. ലോകത്ത് കൊവിഡ് മരണനിരക്കില്‍ ഇന്ത്യയാണ് മൂന്നാമത്. 213,524 പേരാണ് അമേരിക്കയില്‍ മരണപ്പെട്ടത്. ബ്രസീലില്‍ 145,431 പേരാണ് ഇതുവരെ മരിച്ചത്. 2019 ജനുവരിയില്‍ വുഹാനില്‍ പടര്‍ന്നപിടിച്ച കൊവിഡ് മഹാമാരിയില്‍ 1,033,238 പേരാണ് ലോകത്ത് ഇതുവരെ മരണപ്പെട്ടത്. 34,831,366 പേര്‍ രോഗബാധിതരാവുകയും ചെയ്തു.

അതേസമയം കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 9258 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 20 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 791 ആയി ഉയര്‍ന്നു. കൂടാതെ സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ ജില്ലകലില്‍ നിരോധനാജ്ഞന പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞന പ്രഖ്യാപിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!