bahrainvartha-official-logo
Search
Close this search box.

കോവിഡിനെ സംബന്ധിച്ച ട്രംപ് പോസ്റ്റ് ചെയ്ത തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്ത് ഫേസ്ബുക്കും ട്വിറ്ററും

trump

വാഷിങ്ടണ്‍: കോവിഡ്-19നുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്കും ട്വിറ്ററും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ട്രംപിന്റെ പോസ്റ്റുകളെന്ന് വ്യക്തമായതോടെയാണ് ഇരു സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളും നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ പോസ്റ്റുകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കോവിഡ്-19നെ പേടിക്കേണ്ടതില്ല. ജലദോഷവും പനിയും ബാധിച്ച് ലോകത്ത് ആയിരങ്ങള്‍ വര്‍ഷതോറും മരണപ്പെടുന്നത് പതിവാണ്. നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോല്‍ സാധരണ പനി രോഗങ്ങള്‍ക്കൊപ്പം നാം ജീവിക്കാന്‍ പഠിച്ചവരാണ് സമാന രീതിയില്‍ കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം. തുടങ്ങിയവയാണ് ട്രംപ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളും രോഗികളുമുള്ളത് അമേരിക്കയിലാണ്. ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ട്രംപിന്റെ മറ്റൊരു പോസ്റ്റ് ചൊവ്വാഴ്ച ഫെയിസ്ബുക്ക് നീക്കം ചെയ്തിരുന്നു. കോവിഡ് മഹാമാരിയെ നിസാരവല്‍ക്കരിക്കുന്നതാണെന്ന് ഫേസ്ബുക്ക് വക്താവ് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് ചികിത്സ കഴിഞ്ഞ് തിരികെയെത്തിയ സമയത്താണ് ഇത്തരം പരമാര്‍ശങ്ങളുമായി ട്രംപ് രംഗത്ത് വന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!