bahrainvartha-official-logo
Search
Close this search box.

‘പ്രതീക്ഷയുണ്ട്’; കോവിഡ് വാക്സിന്‍ വര്‍ഷാവസാനം എത്തുമെന്ന് സൂചന നല്‍കി ലോകാരോഗ്യ സംഘടന

WHO CHIEF

വാഷിങ്ടണ്‍: കോവിഡ് വാക്സിന്‍ വര്‍ഷാവസാനം പുറത്തിറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ലോകാരോഗ്യസംഘടന. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്‌റോസ് അഥനോം ഗെബ്രിയേസൂസ് ഇക്കാര്യം പറഞ്ഞത്. പ്രതീക്ഷിക്കുന്നത് പോലെ വാക്സിന്‍ വികസനം പൂര്‍ത്തിയായാല്‍ 2021 അവസാനത്തോടെ 200 കോടി ഡോസ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. മഹാമാരിയെ തുടച്ചുനീക്കാന്‍ ലോകത്ത് ഒന്‍പത് വാക്സിനുകളാണ് പരീക്ഷണഘട്ടത്തില്‍ ഉള്ളത്. ലോകാരോഗ്യസംഘടനയുടെ കോവാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് 168 രാജ്യങ്ങള്‍ ഇതിനോടകം പങ്കാളികളായിട്ടുണ്ടെന്നും ടെഡ്‌റോസ് പറഞ്ഞു.

അതേസമയം കൊവിഡ്-19 ലേകമൊട്ടാകെ അതിരൂക്ഷമായ വ്യാപനം തുടരുകയാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്ത് പത്തില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. കൂടാതെ ലോക ജനസംഖ്യയിലെ വലിയൊരു ശതമാനവും കോവിഡ് രോഗികളായിരിക്കുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോകജനസംഖ്യയിലെ പത്ത് ശതമാനം ആളുകളും രോഗബാധിതരാകാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!