bahrainvartha-official-logo
Search
Close this search box.

കെഎംസിസി കോഴിക്കോട് ജില്ല കമ്മറ്റി: “ഫാം വില്ല” ജൈവ കൃഷി മത്സരം ഇന്നാരംഭിക്കും

received_1111689112583757

മനാമ: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ “മിഷൻ 50” ന്റെ ഭാഗമായ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന രണ്ടാമത് ഫാം വില്ല ജൈവ കൃഷി മത്സരത്തിനു ഇന്ന് തുടക്കം കുറിക്കും.

പരിമിതമായ വീടിന്റെ ടെറസിലോ മറ്റോ ഏറ്റവും നന്നായി കൃഷി ചെയ്യുന്ന മൂന്ന് പേരെ തെരഞ്ഞെടുത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് നേതാവും കർഷക സംഘം മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന മർഹൂം എ വി അബ്ദുറഹ്മാൻ ഹാജിയുടെ പേരിലുള്ള മെമന്റോ നൽകി മത്സര വിജയികളെ ആദരിക്കുമെന്ന് ജില്ലാ ഭാരവാഹികൾ പറഞ്ഞു.

ആരോഗ്യം നിലനിർത്തുന്നതിൽ പച്ചക്കറിയുടെ ഉപയോഗം വർധി പ്പിക്കണമെന്ന സന്ദേശം നൽകുകയാ ണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള വളവും തൈകളുടെയും വിതരണ ഉദ്ഘാടനം പ്രവാസി കർഷകനായ അബ്ദുൽ ജലീൽ എടവനക്കാട് ശുഭ പ്രേമിന് നൽകി നിർവ്വഹിക്കും ,
30 മത്സരാർത്ഥികൾ പങ്കെടുക്കുന്ന മത്സരം വിവിധ ഘട്ടങ്ങളിലായുള്ള വിധി നിർണ്ണയതിലൂടെയാണ്
ഫൈനൽ വിജയിയെ കണ്ടെത്തുകഎന്ന് ഫാംവില്ല ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!