bahrainvartha-official-logo
Search
Close this search box.

വണ്ടിച്ചെക്ക് നല്‍കി വാഹനം വാങ്ങി കള്ളപ്പേരില്‍ മറിച്ചു വിറ്റു; ഒരാള്‍ അറസ്റ്റില്‍

Director-General of Muharraq Governorate Police

മനാമ: വണ്ടിച്ചെക്ക് നല്‍കി വാഹനം വാങ്ങിയ ശേഷം കള്ളപ്പേരില്‍ മറിച്ചു വിറ്റയാള്‍ അറസ്റ്റില്‍. 45കാരനായ പ്രതിയുടെ അറസ്റ്റ് ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് രേഖപ്പെടുത്തിയത്. ഇയാള്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പങ്കാളിയാണെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

അതേസമയം പ്രതിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുഹ്‌റാഖ് ഗവണറേറ്റ് പോലീസ് ഡയറക്ടര്‍ ജനറലാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!