bahrainvartha-official-logo
Search
Close this search box.

വിദേശ ഹജ്ജ് – ഉംറ തീര്‍ത്ഥാടകര്‍ക്കായി ജിദ്ദ വിമാനത്താവളത്തില്‍ ഹജ്ജ് ഉംറ ടെര്‍മിനലുകള്‍ ഒരുങ്ങുന്നു

hajj umrah

റിയാദ്: വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്കായി ജിദ്ദ വിമാനത്താവളത്തില്‍ ഹജ്ജ് ഉംറ ടെര്‍മിനലുകള്‍ ഒരുങ്ങുന്നു. കൊവിഡ് വ്യാപനത്താല്‍ നിര്‍ത്തിവെച്ചിരുന്ന ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ച ശേഷം ആദ്യമായാണ് വിദേശ തീര്‍ത്ഥാടകര്‍ എത്തുന്നത്. നവംബര്‍ 1 മുതലാണ് മറ്റ് രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ ഉംറ തീര്‍ത്ഥാടനത്തിന് എത്തുക. അതിനായുള്ള ഒരുക്കങ്ങളാണ് ജിദ്ദ വിമാനത്താവളത്തില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. നിലവില്‍ ഏതൊക്കെ രാജ്യത്തെ ആളുകളെ തീര്‍ത്ഥാടനത്തിന് അനുവദിക്കുമെന്ന് വ്യക്തമല്ല.

അതേസമയം കര്‍ശനമായ കൊവിഡ് പ്രതിരോധ നടപടികള്‍ പാലിച്ചാണ് ടെര്‍മിനലിനകത്ത് തീര്‍ഥാടകരെ സ്വീകരിക്കുക. ഇതിനായി പ്രത്യേകം സജ്ജീകരണങ്ങളൊരുക്കും. തീര്‍ത്ഥാടകരുടെ താപനില പരിശോധിക്കല്‍, മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നീ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചായിരിക്കും ടെര്‍മിനലില്‍ പ്രവര്‍ത്തനങ്ങള്‍. തുടക്കത്തില്‍ വളരെ കുറച്ച് തീര്‍ത്ഥാടകരെ ആയിരിക്കും സ്വീകരിക്കുന്നത്. പിന്നീട് ഘട്ടം ഘട്ടമായി താര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!