bahrainvartha-official-logo
Search
Close this search box.

സമസ്ത ബഹ്റൈൻ ‘ഈദേ റബീഅ്-2020’ നബിദിന ക്യാമ്പയിന് തുടക്കമായി

IMG-20201019-WA0039

മനാമ: “മുഹമ്മദ് നബി(സ): ജീവിതം, സമഗ്രം, സമ്പൂർണ്ണം” എന്ന പ്രമേയത്തില്‍ സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന നബിദിന കാമ്പയിന് തുടക്കമായി. ഒരു മാസം നീണ്ടു നില്‍ക്കുന്ന ‘ഈദേ റബീഅ് -2020’ നബിദിന കാമ്പയിനിന്‍റെ ഉദ്ഘാടനം സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കിയ തങ്ങള്‍, പ്രവാചക ചര്യകള്‍ നാം മുറുകെ പിടിക്കണമെന്നും ആഹ്വാനം ചെയ്തു.

ഓണ്‍ലൈനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സയ്യിദ് യാസർ ജിഫ് രി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അശ്റഫ് അൻവരി പ്രമേയ പ്രഭാഷണം നടത്തി, ഹംസ അൻവരി മോളൂർ, അബ്ദുൽ മജീദ് ചോലക്കോട് ആശംസകൾ അർപ്പിച്ചു. തുടര്‍ന്നു നടന്ന മൗലിദ് മജ് ലിസിന് ഉസ്താദ് ഹാഫിള് ശറഫുദ്ദീൻ മൗലവി നേതൃത്വം നല്‍കി. എസ്.എം. അബ്ദുൽ വാഹിദ്  സ്വാഗതവും, മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി 8.30ന് ഓണ്‍ലൈനില്‍ മൗലിദ് മജ് ലിസുകള്‍ നടക്കും. ഇതില്‍ നാട്ടില്‍ നിന്നുള്ള പ്രമുഖ പണ്ഢിതരുടെ പ്രഭാഷണവും ഉണ്ടായിരിക്കും.

ഒരു മാസം നീണ്ടു നില്‍ക്കുന്ന കാന്പയിന്‍റെ ഭാഗമായി പ്രവാചക സന്ദേശം പ്രചരിപ്പിക്കാനുതകുന്ന പ്രഭാഷണങ്ങള്‍, പഠന ക്ലാസ്സുകൾ, മൗലീദ് മജ് ലിസുകള്‍ എന്നിവയും വിദ്യാർത്ഥികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയും സംഘടിപ്പിക്കണമെന്ന്  ഏരിയാ കമ്മറ്റികള്‍ക്കും നിര്‍ദേശം നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!