bahrainvartha-official-logo
Search
Close this search box.

കൊവിഡ് വ്യാപനം തടയാന്‍ ഒക്ടോബര്‍ 14 വരെ കര്‍ശനമായ മുന്‍കരുതലുകള്‍ പാലിക്കണം; നാഷ്ണല്‍ മെഡിക്കല്‍ ടാസ്‌ക്ക് ഫോഴ്സ്

ARP_5057-193e2f97-7808-441e-b3e3-4684fa4abfad

മനാമ: കൊവിഡ് വ്യാപനം തടയാന്‍ ബഹ്റൈനില്‍ ഒക്ടോബര്‍ 14 വരെ കര്‍ശനമായ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്ക് ഫോഴ്സ്. ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം തടയുന്നതിന് പ്രതിരോധ നടപടികള്‍ കൃത്യമായി പാലിക്കണം. നിലവില്‍ രാജ്യത്തെ രോഗികളുടെ എണ്ണം കുറയാന്‍ കാരണം രണ്ടാഴ്ച്ച മുന്‍കരുതലുകള്‍ ശക്തമാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം പാലിച്ചും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചും കൂടിച്ചേരലുകള്‍ കുറച്ചും എല്ലാവരും പ്രതിരോധ നടപടികള്‍ പാലിക്കണം. ഇതിലൂടെ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കുകയുള്ളു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുമ്പോഴാണ് രോഗവ്യാപനം കൂടുന്നത്. മാര്‍ച്ചില്‍ രോഗവ്യാപന ശരാശരി 126 ആയിരുന്നത് മേയില്‍ 3356ഉം ജൂണില്‍ 5272ഉം ആയി ഉയര്‍ന്നു. എന്നാല്‍, ജൂലൈയില്‍ 4106 ആയും ആഗസ്റ്റില്‍ 3109 ആയും കുറഞ്ഞു. അതേസമയം, സെപ്റ്റംബറില്‍ ഇത് 5715 ആയി ഉയര്‍ന്നു. ഈദ്, അശൂറ ദിനങ്ങളില്‍ വേണ്ട ജാഗ്രത പാലിക്കാത്തതിലാണ് കേസുകള്‍ കൂടാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!