bahrainvartha-official-logo
Search
Close this search box.

സി. എച്ച് കാലത്തെ അതിജീവിക്കുന്ന വിസ്മയം; ഷിബു ബേബി ജോണ്‍

KMCC1

മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓര്‍മകളിലെ സി.എച്ച് അനുസ്മരണ പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ മുന്‍ തൊഴില്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി.

സി.എച്ചി െന്റ നിലപാടുകളും തീരുമാനങ്ങളും എല്ലാ കാലത്തും അംഗീകരിക്കപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമൂഹത്തി െന്റ മാത്രമല്ല കേരളീയ പൊതുസമൂഹത്തി െന്റ ഉന്നമനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ച, എല്ലാവരാലും അംഗീകരിക്കപ്പെട്ട മഹാനായ നേതാവാണ് സി.എച്ച് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബഹ്‌റൈന്‍ കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീല്‍, കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ഫൈസല്‍ കണ്ടീത്താഴ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറി പി.വി. മന്‍സൂര്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിന് സാങ്കേതിക സഹായം നല്‍കി. കൊടുവള്ളി മണ്ഡലം ഭാരവാഹികളായ ഖാദര്‍ അണ്ടോണ, മുനീര്‍ എരിഞ്ഞിക്കോത്ത്, ഗഫൂര്‍ കൊടുവള്ളി, ഹനീഫ ഓമശ്ശേരി, ഫസല്‍ പാലക്കുറ്റി, മുഹമ്മദലി വാവാട്, അന്‍വര്‍ സാലിഹ് വാവാട്, ഷരീഫ് അണ്ടോണ, തമീം തച്ചംപൊയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് സിനാന്‍ സ്വാഗതവും ട്രഷറര്‍ മന്‍സൂര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!