bahrainvartha-official-logo
Search
Close this search box.

തണുപ്പ് കാലത്തെ ക്യാംപിംഗിന് ഇത്തവണ അനുമതിയില്ല; കോവിഡിനെ തുടച്ചുനീക്കാന്‍ ബഹ്റൈന്‍

winter camo

മനാമ: ബഹ്റൈനില്‍ തണുപ്പ് കാലത്തെ ക്യാംപിംഗിന് ഇത്തവണ അനുമതിയില്ല. രാജ്യത്ത് നിലവിലെ കൊവിഡ് സാഹചര്യം നാഷനല്‍ ടാസ്‌ക്ഫോഴ്സുമായി ചര്‍ച്ചകള്‍ നടത്തി വിലയിരുത്തിയാണ് തീരുമാനം എടുത്തതെന്ന് സതേണ്‍ ഗവര്‍ണറേറ്റ് അറിയിച്ചു. കൊവിഡ് വ്യാപനം തടയാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇത്തവണ ക്യാംപിംഗ് റദ്ദാക്കിയിരിക്കുന്നത്. നിരവിധി ആളുകളാണ് തണുപ്പുകാലം ആസ്വദിക്കുന്നതിന് സാഖിര്‍ മരുഭൂമിയില്‍ തമ്പുകള്‍ കെട്ടി താമസിക്കാറ്. ബഹ്റൈനിലെ സ്വദേശികളും പ്രവാസികളുമടങ്ങുന്ന ജനങ്ങള്‍ ഒരുപോലെ കാത്തിരിക്കുന്ന തമ്പ് സീസണാണ് ഇത്തവണ റദ്ദാക്കിയത്.

നവംബറില്‍ തുടങ്ങുന്ന ക്യാംപിംഗ് മാര്‍ച്ച് വരെയാണ് ഉണ്ടാവുക. ഇത്തവണ ക്യാംപിംഗ് റദ്ദാക്കിയതോടെ അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കച്ചവടക്കാരും പ്രതിസന്ധിയിലാണ്. ഒരു ദിവസത്തിന് 30 ദിനാര്‍ വെച്ചാണ് തമ്പിന്റെ വാടക. ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും അടങ്ങിയതാണ് തമ്പ്. വിശാലമായ മുറി, ബാത്റൂം, അടുക്കള, ടി.വി തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും. സ്വന്തമായി കെട്ടുന്ന കൂടാരങ്ങളും, ഏജന്‍സികള്‍ നിര്‍മ്മിച്ച് നല്‍കുന്ന കൂടാരങ്ങളും ക്യാംപിംഗില്‍ ഉണ്ടാവാറുണ്ട്. 3000ത്തിനുമേല്‍ കൂടാരങ്ങളാണ് ഒരു ക്യാപിംഗ് സീസണില്‍ ഉയരാറ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!