bahrainvartha-official-logo
Search
Close this search box.

കാറുകള്‍ കുതിച്ചോടുന്ന ട്രാക്കിലൂടെ ‘പട്ടിയുടെ മാരത്തോണ്‍’, ഫോര്‍മുല വണ്‍ പ്രാക്ടീസ് സെഷനില്‍ റെഡ് ഫ്‌ളാഗ് ഉയര്‍ന്നു; വീഡിയോ കാണാം

grand-prix

മനാമ: ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ക്ക് ബഹ്‌റൈന്‍ ഇന്റനാഷനല്‍ സര്‍ക്യൂട്ടില്‍  ഇന്നലെ തുടക്കമായിരുന്നു. ആദ്യ പരിശീലന മത്സരത്തില്‍ മെഴ്‌സിഡസിന്റെ ലൂയി ഹാമില്‍ട്ടണ്‍ ഒന്നാമതെത്തുകയും ചെയ്തു. രണ്ട് തവണയാണ് പരിശീലന മത്സരത്തില്‍ റെഡ് ഫ്‌ലാഗ് ഉയര്‍ന്നത്.

റെഡ് ബുള്ളിന്റെ സക്കീറിന്റെ റേസ് കാര്‍ ട്രാക്കില്‍ നിന്ന് നിയന്ത്രണം വിട്ട് ഇടിച്ചു തെറിച്ചതാണ് ആദ്യത്തെ റെഡ് ഫ്‌ലാഗിന് കാരണമായത്. അപകടത്തില്‍ താരത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ശരവേഗത്തില്‍ കാറുകളോടുന്ന ട്രാക്കിലൂടെ ഒരു പട്ടി ഓടിയതാണ് രണ്ടാമത്തെ റെഡ് ഫ്‌ലാഗ് ഉയരാന്‍ കാരണം. പട്ടി കാറുകളിലൊന്നും ഇടിക്കാതെ രക്ഷപ്പെട്ടു. ട്രാക്കില്‍ തടസങ്ങള്‍ നേരിടുന്ന സമയത്താണ് റെഡ് ഫ്‌ലാഗ് ഉയരുന്നത്.

60 മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്നാമത്തെ പരിശീലനം അല്‍പ്പം മുന്‍പ് ആരംഭിച്ചു കഴിഞ്ഞു. അഞ്ചു മണിക്കാണ് യോഗ്യത റൗണ്ട് മത്സരം നടക്കുക. ഞായറാഴ്ച വൈകീട്ട് 5.10നാണ് ഫൈനല്‍. നിലവില്‍ ലോക ചാമ്പ്യന്‍ ഹാമില്‍ട്ടന് തന്നെയാണ് ചാമ്പ്യൻ പട്ടത്തിന് സാധ്യതകളേറെയുള്ളത്.

വീഡിയോ:

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!