bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ 44,059 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 41,024 രോഗമുക്തി, 511 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര കുടുംബക്ഷേമ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ 91,39,866 ആയി ഉയര്‍ന്നു. ഇന്നലെ വൈറസ് ബാധിച്ച് 511 പേര്‍ കൂടി മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 1,33,738 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.

അതേസമയം 41,024 പേര്‍ കൂടി രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 85,62,642 പേരാണ് രോഗമുക്തരായത്. രോഗമുക്തി നിരക്കിലെ വര്‍ദ്ധനവ് ആശ്വാസം നല്‍കുന്നതാണ്. 4,43,486 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്.

കേരളത്തില്‍ ഇന്നലെ 5254 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂർ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂർ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസർഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!