bahrainvartha-official-logo
Search
Close this search box.

ഫോര്‍മുല വണ്‍ മത്സരങ്ങളുടെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍

F1-RACE

മനാമ: ഫോര്‍മുല വണ്‍ മത്സരങ്ങളുടെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കും. അന്താരാഷ്ട്ര ഫോര്‍മുല വണ്‍ മല്‍സര സമിതി ഇക്കാര്യത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സമിതിയായിരിക്കും അന്തിമ തീരുമാനം നല്‍കുക. 2021 മാര്‍ച്ച് 26 മുതല്‍ 28 വരെ മത്സരങ്ങള്‍ നടത്താനാഗ്രഹിക്കുന്നതെന്ന് കാണിച്ച് ഫോര്‍മൂല വണ്‍ അധികൃതര്‍ സമിതിയെ സമീപിച്ചിരിക്കുന്നത്.

രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം മെല്‍ബണിലും മൂന്നാമത് മല്‍സരം ഏപ്രില്‍ 11 ന് ചൈനയിലെ ഷാങ്ഹായിലുമാണ് നടക്കുക. മിഡില്‍ ഈസ്റ്റിലെ ആദ്യ മത്സരത്തിന് ബഹ്‌റൈന്‍ വേദിയാകും. 2021ല്‍ 23 മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറുക. ലോക കാറോട്ട മത്സരങ്ങളില്‍ ഏറ്റവും പ്രചാരമേറിയ മത്സരമാണ് ഫോര്‍മൂല വണ്‍ മത്സരങ്ങള്‍. 2020ല്‍ കോവിഡ് സാഹചര്യത്തില്‍ കാണികളെ പങ്കെടുപ്പിക്കാതെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മത്സരങ്ങള്‍ നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!