bahrainvartha-official-logo
Search
Close this search box.

മികച്ച ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങള്‍; ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് എസിഐ അംഗീകാരം

bia

മനാമ; മികച്ച ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്ന ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്(ബിഐഎ) എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ(എസിഐ) അംഗീകാരം. ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ സമീപകാലത്ത് എസിഐ അംഗീകാരം ലഭിച്ച ഏക വിമാനത്താവളമാണ് ബിഐഎ.

യാത്രക്കാരുടെ ആരോഗ്യ സുരക്ഷ സംബന്ധിച്ച് ബഹ്‌റൈന്‍ വിമാനത്താവള അധികൃതര്‍ പുലര്‍ത്തുന്ന ജാഗ്രതയും കരുതലും മികച്ചതാണ് എസിഐ വിലയിരുത്തി. ആരോഗ്യ സുരക്ഷ സംബന്ധിച്ച് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങളും മികച്ചതാണ്. സാമൂഹിക അകലം പാലിക്കുക, കൃത്യമായ ഇടവേളകളിലെ അണുനശീകരണം, ജീവനക്കാരുടെ സുരക്ഷ, യാത്രക്കാരുമായുള്ള ആശയവിനിമയ സംവിധാനങ്ങള്‍, യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് എസിഐ അംഗീകാരം നല്‍കിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!