bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ രുചിപ്പെരുമയ്ക്ക് മാറ്റ് കൂട്ടാന്‍ ഇനി ഹന്നാസ് കിച്ചണും; നാളെ, നവംബർ 19 വ്യാഴാഴ്ച മുതൽ പ്രവര്‍ത്തനമാരംഭിക്കും

IMG-20201118-WA0159

മനാമ: ബഹ്‌റൈനിലെ രുചിപ്പെരുമയ്ക്ക് മാറ്റ് കൂട്ടാന്‍ ഇനി മുതൽ ഹന്നാസ് കിച്ചണും. നാളെ നവംബർ 19 വ്യാഴാഴ്ച മുതൽ ഗുദൈബിയയിലെ പഴയ കസബ്ലാങ്ക ഹോട്ടലിന് സമീപത്താണ് ഹന്നാസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭക്ഷണ പ്രിയരായ മലയാളികള്‍ക്ക് വേണ്ടി പ്രത്യേക വിഭവങ്ങള്‍ ഹന്നാസിലൊരുക്കിയിട്ടുണ്ട്. പൊറോട്ടയും നല്ല നാടന്‍ പോത്തുകറിയുമില്ലാതെ മലയാളികളുടെ ആഘോഷങ്ങള്‍ നടക്കാറില്ല. ഈ കോമ്പിനേഷന്‍ ഒന്നുകൂടി മിനുക്കി സെപ്ഷ്യല്‍ നൂല്‍പൊറോട്ട- ബീഫ് വരട്ട് കോമ്പോയാണ് ഹന്നാസ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കിരിക്കുന്നത്. കാടക്കിഴി, വടക്കിഴി തുടങ്ങിയ സെപഷ്യലാറ്റികള്‍ വേറെയുമുണ്ട്.

മലയാളികളുടെ നാടന്‍ രുചി മുതല്‍ തനത് ചൈനീസ് ഫാസ്റ്റ് ഫുഡ് വിഭവങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍, ചൈനീസ് വിഭവങ്ങള്‍ കൂടാതെ കോണ്ടിനെന്റല്‍ വിഭവങ്ങള്‍, ബഹ്‌റൈന്റെ പൈതൃകം വിളിച്ചോതുന്ന അറബിക് രുചികളും, കേരളത്തിന്റെ ഭക്ഷണ പെരുമ വിളിച്ചോതുന്ന മലബാറിന്റെ തനത് രുചികളും, കലര്‍പ്പില്ലാത്ത മത്സ്യവിഭവങ്ങള്‍, വിവിധ കിഴി ബിരിയാണികള്‍, തുടങ്ങിയവയും ഹന്നാസ് റസ്റ്റോറന്റിൻ്റെ പ്രത്യേകതയാകും.

കുടത്തില്‍ കുടം മോര്, ഇഞ്ചി നാരങ്ങ ജ്യൂസ്, വ്യത്യസ്ഥ ജൂസുകള്‍ എന്നിവും ഹന്നാസിലെ പ്രത്യേകതയാണ്. സമാവര്‍ ചായയാണ് ഹന്നാസില്‍ മറ്റൊരു പ്രത്യേകത. റഷ്യയിലെ പാരമ്പരഗതമായി ഉത്ഭവിച്ച് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ഖ്യാതി നേടിയിട്ടുള്ള വിഭവമാണ് സമാവര്‍ ചായ.

‘പാരമ്പര്യ രീതികള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് ബഹ്‌റൈനി സമൂഹവും പ്രവാസികളും. പരമ്പരാഗത ഭക്ഷണ രീതികള്‍ക്കും വിഭവങ്ങള്‍ക്കും പ്രധാന്യം നല്‍കിയാണ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുക. കൂടാതെ വിഭവ വൈവിദ്ധ്യങ്ങള്‍ കൊണ്ടും രുചിപ്പെരുമ കൊണ്ടും വ്യത്യസ്ഥത പുലര്‍ത്താന്‍ ശ്രമിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ബോജി രാജന്‍ പറയുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും റസ്റ്റോറന്റ് പ്രവര്‍ത്തിക്കുക. ടേക്ക് എവേ കൗണ്ടറുകളില്‍ ഉള്‍പ്പെടെ ആരോഗ്യ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കും. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയാണ് തങ്ങളുടെ ആദ്യ പരിഗണനയെന്ന് ബോജി രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്വാളിറ്റിയും രുചിയും ഒന്നിച്ച് ചേര്‍ന്ന് വിഭവങ്ങള്‍ മാത്രമായിരിക്കും ഉപഭോക്താവിലെത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി ഓഡറുകളും ഹോം ഡെലിവറി സൗകര്യവുമുണ്ടായിരിക്കും. ഹോം ഡെലിവറിക്കും ഓർഡറുകൾക്കുമായി: 13645669, 35350379 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!