bahrainvartha-official-logo
Search
Close this search box.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇന്ന് ബഹ്‌റൈനിലെത്തും

MINISTER-VISIT

മനാമ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കര്‍ ഇന്ന് ബഹ്‌റൈനിലെത്തും. ബഹ്‌റൈന്‍ കൂടാതെ യുഎഇ, സീഷെല്‍സ് എന്നീ രാജ്യങ്ങളും വിദേശകാര്യ മന്ത്രി സന്ദര്‍ശിക്കും. മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍.

ഏറെക്കാലമായി ബഹ്‌റൈനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ-ബഹ്‌റൈന്‍ നയതന്ത്ര ബന്ധം ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ ഇന്ത്യന്‍ ജനതയുടെ അനുശോചനം അറിയിച്ച് ഡോ. ജയശങ്കര്‍ സന്ദേശമയച്ചിരുന്നു.

ഏകദേശം 350,000 ഇന്ത്യക്കാര്‍ ബഹ്‌റൈനില്‍ തൊഴിലെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം പ്രവാസികളും ഏറെ പ്രാധാന്യത്തോടെയാണ് നോക്കികാണുന്നത്. പ്രവാസി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെട്ടതായിട്ടാണ് സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!