bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ 38,617 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്നലെ 44,739 പേര്‍ രോഗമുക്തരായി, 474 മരണം

covid in india

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്ക് അടുക്കുന്നു. കേന്ദ്ര കുടുംബ ക്ഷേമ ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 89,12,908 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 38,617 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം 40,000ത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലെ 520 പേര്‍ രോഗബാധയേറ്റ് മരണപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് മരണനിരക്ക് 1,29,188 ആയി ഉയര്‍ന്നു. അതേസമയം ഇന്നലെ 44,739 പേര്‍ കൂടി കോവിഡ് മുക്തരായിട്ടുണ്ട്. 83,35,110 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയിട്ടുള്ളത്. ലോകരാജ്യങ്ങളില്‍ കോവിഡ് മുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. നിലവില്‍ 4,46,805 പേരാണ് ചികിത്സയില്‍ തുടരുന്നത്. മഹരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗബാധ നിരക്കില്‍ ഗണ്യമായ കുറവില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!