bahrainvartha-official-logo
Search
Close this search box.

അബ്ദുല്ലയുടെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ അനുശോചിച്ചു

received_412956196510573

മനാമ: ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനനായ കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി അബ്ദുല്ല (60) യുടെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. 30 വര്‍ഷത്തിലധികമായി മുഹഫഖില്‍ വീട്ടു ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്. കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുല്ലയുടെ വിയോഗം ദു:ഖമേകുന്നതാണെന്ന് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം എന്നിവര്‍ പറഞ്ഞു.

പ്രവാസലോകത്തുനിന്ന് പെട്ടെന്നുണ്ടാവുന്ന മരണങ്ങള്‍ ഏറെ നൊമ്പരപ്പെടുത്തുന്നതാണ്. കെ.എം.സി.സിയെ ചേര്‍ത്തുപിടിച്ച് പ്രവാസലോകത്ത് കര്‍മനിരതനായ അദ്ദേഹത്തിന്റെ വിയോഗം സംഘടനയ്ക്ക് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തെ ഏവരും പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നും മയ്യിത്ത് നിസ്‌കാരങ്ങള്‍ നിര്‍വഹിക്കണമെന്നും നേതാക്കള്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കെ.എം.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. അബ്ദുല്ലയുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി മുഖേന നടക്കുന്നതായി കെ.എം.സി.സി മയ്യിത്ത് പരിപാലന കണ്‍വീനര്‍ കരീം കളമുള്ളതില്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!